കോഴിക്കോട്: ക്ലബ് സെക്രട്ടറിയായിരുന്ന ബിനോ ജോസിനും പ്രതിരോധതാരം റിജോൺ ജോസിനും ആദരം അർപ്പിച്ച് കാലിക്കട്ട് എഫ്സി. സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസുമായുള്ള മത്സരത്തിന് മുമ്പായി ഇരുവരുടെയും ഓർമകൾക്ക് മുന്നിൽ കളിക്കാരും ആരാധകരും ഒത്തുചേർന്നു.
ഹൃദയാഘാത്തെ തുടർന്നായിരുന്നു ബിനോ ജോസ് വിട്ടുപിരിഞ്ഞത്. പുതിയ സീസൺ തുടങ്ങാനിരിക്കെ ദിവസങ്ങൾക്ക് മുന്പ് നടന്ന വാഹനാപകത്തിലാണ് റിജോൺ ജോസ് മരിച്ചത്.